തകരാത്ത റോഡിൽ അറ്റകുറ്റപ്പണി: പിഡബ്ല്യൂഡി അസി.എൻഞ്ചീനിയർക്കുംഓവർസിയർക്കും സസ്പെൻഷൻ
കോഴിക്കോട്:
തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് മെഡിക്കൽ കോളേജ് - കുന്ദമംഗലം റോഡിൽ ഒഴുക്കരയിൽ കുഴിയില്ലാതെ റീ ടാർ ചെയ്തുവെന്ന പരാതി പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കുന്ദമംഗലം സെക്ഷൻ അസി.എൻഞ്ചീനിയർ ജി. ബിജു, ഓവർസിയർ പി.കെ. ധന്യ എന്നിവരെ സസ്പെൻഡ് ചെയ്തതായി മന്ത്രിയുടെ ഓഫീസ്.
തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതോടെ മന്ത്രി ഇന്നലെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എൻഞ്ചീനിയറുടെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.