About

News Now

യാത്രക്കാരനെ മര്‍ദിച്ച എഎസ്‌ഐയ്ക്ക് സസ്പെൻഷൻ

 


കണ്ണൂര്‍:

മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ മര്‍ദിച്ച എഎസ്‌ഐ
എംസി പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയും കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥന്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരുന്നു.
ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യപിച്ചു ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന കാരണം പറഞ്ഞാണ് എഎസ്‌ഐ യാത്രക്കാരനെ മര്‍ദിച്ചത്. സ്ത്രീകളുടെ അടുത്ത് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ ഇരുന്ന് യാത്രചെയ്യുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തതില്‍ തെറ്റില്ല.

പക്ഷെ കോച്ചിലൂടെ വലിച്ചിഴച്ചതും മുഖത്തടിച്ചതും ബൂട്ട് കൊണ്ട് നെഞ്ചില്‍ ചവിട്ടിയതും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നാണ് പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയും കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഏ.എസ്.ഐയെ റെയ്ൽവേ സേനയിൽ മാറ്റാനും തീരുമാനിച്ചു.