കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1030 ഗ്രാം സ്വർണമിശ്രിതവും ലക്ഷങ്ങളുടെ വിദേശ കറൻസിയും പിടികൂടി
കോഴിക്കോട്:
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1030 ഗ്രാം. സ്വർണമിശ്രിതവും, ഷാർജയിലേക്കു അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ച 8 ലക്ഷത്തോളം രൂപക്ക് തുല്യമായ വിദേശകറൻസികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
ജനുവരി 28ന് വൈകുന്നേരം 5.30 ന് ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് (SG703) വിമാനത്തിൽ കോഴിക്കോട് വന്നിറങ്ങിയ കാസർഗോഡ് സ്വദേശി (60) യിൽ നിന്നും 427 ഗ്രാം സ്വർണമിശ്രിതവും, 6.55ന് ഷാർജയിൽ നിന്നും ഇൻഡിഗോ (6E1849) വിമാനത്തിൽ വന്ന കുറ്റിയാടി സ്വദേശി(62) യിൽ നിന്നും 603 ഗ്രാം സ്വർണമിശ്രിതവും ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കോഴിക്കോട്‌നിന്ന് വന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വിപണിയിൽ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും.
29ന് 12.30 മണിക്ക് ഷാർജയിലേക്കു പോകാനിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് (IX353) വിമാനത്തിൽ ചെക്ക് ഇൻ ചെയ്ത കൊയിലാണ്ടി സ്വദേശിയിൽ നിന്നാണ് ഏകദേശം 8 ലക്ഷത്തോളും രൂപക്ക് തുല്യമായ 39,950 സൗദി റിയാലും 100 ഒമാൻ റിയാലും പിടിച്ചെടുത്തത്.
അസിസ്റ്റന്റ് കമ്മീഷണർ സിനോയ്.കെ.മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീൺ കുമാർ. കെ.കെ., പ്രകാശ്. എം ഇൻസ്‌പെക്ടർമാരായ പ്രതീഷ്. എം, മുഹമ്മദ് ഫൈസൽ.ഇ, കപിൽ സുറീറ എന്നിവർ ചേർന്നാണ് സ്വർണമിശ്രിതവും കറൻസിയും പിടികൂടിയത്.