കോവിഡ് ചട്ടലംഘനം:പയ്യോളി നഗരസഭാ ചെയർമാനെതിരെ പൊലീസ് കേസ്
പയ്യോളി:
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത നഗരസഭ ചെയർമാനെതിരെ കേസ്. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖിനെതിരെ പയ്യോളി പൊലീസ് കേസെടുത്തത്.
പരിപാടിയിൽ പങ്കെടുത്ത വാർഡ് കൗൺസിലർ സിജിന മോഹനനെതിരേയും കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന ഡിവിഷൻ 15 ലെ കീഴൂർ റോഡ്- കളത്തിൽമുക്ക് റോഡിൻ്റെ ഉദ്ഘാടനത്തിലാണ് കോവിഡ് ചട്ടലംഘനം നടന്നെന്നാണ് പരാതി.