ഹണി ട്രാപ്പ്: പന്തീരാങ്കാവിൽ യുവതിയും യുവാവും അറസ്റ്റിൽ
കോഴിക്കോട്:
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടയാളെ ഹണി ട്രാപ്പിൽ കുരുക്കി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടു പേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
വയനാട് മാനന്തവാടി വേമം ചിരക്കാട് വീട്ടിൽ എം. ഷബാന (21), ഒപ്പമു ണ്ടായിരുന്ന കോഴിക്കോട് പൊക്കുന്ന് കൊളങ്ങരപിടിക പാടിയേക്കൽ നജു മൻസിലിൽ ഫൈജാസ് (30) എന്നിവരാണ് അറസ്റ്റിലായത്..
ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസിൽ ഇരിങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് കാസർഗോഡ് സ്വദേശിയായ യുവാവിനെ വിളിച്ചുവ രുത്തിയത്. മുറിയിൽ പ്രവേശിച്ച ഉടൻ ഭർത്താവെന്നവകാശപ്പെട്ട് ഒരാൾ എത്തുകയും ഇരുവരും ചേർന്ന് മർദിച്ചതായും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയിൽ പറയുന്നത് കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈൽ ഫോണും 1500 രൂപ ഗൂഗിൾവഴിയും തട്ടിയെടുത്തതായി യുവാവിന്റെ പരാതിയിലുണ്ട്.
ബുധനാഴ്ച രാവിലെ പോലീസ് ഫ്ലാറ്റിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫൈജാസ് മുമ്പ് തിരുവനന്തപുരത്ത് ആയുധം കൈവശംവെച്ച കേസിലും പ്രതിയാണ്.
പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ. ജോസ്, സബ് ഇൻസ്പെക്ടർ ധനഞ്ജയ ദാസ്, എസ്.സി.പി.ഒ.മാരായ രൂപേഷ്, ഷീന ജോർജ്, സി.പി.ഒ.മാരായ എം. രഞ്ജിത്ത്, രാജേഷ്, അബ്ദുൾ റഷീദ് തുടങ്ങിയവരാണ് പോലീസ് ടീമിലു ണ്ടായിരുന്നത്.