About

News Now

പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കണം:  കെ.പി.എസ്.ടി.എ

 


എളേറ്റിൽ: 

എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിൽ  ചേർന്ന  കെ.പി.എസ്.ടി.എ യൂണിറ്റ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകർക്കും ജീവനക്കാർക്കും  ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി  പുന:പരിശോധിക്കണമെന്നും മെഡിസപ്പ്  പദ്ധതി സുതാര്യമായും ഒ.പി.  ഉൾപ്പെടുത്തിക്കൊണ്ടും നടപ്പിലാക്കണമെന്ന് കെ.പി.എസ്.ടി.എ സമ്മേളനം  സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ കെ.കെ ജസീർ അധ്യക്ഷത വഹിച്ചു. സബ് ജില്ലാ പ്രസിഡന്റ് കെ. നവനീത് മോഹൻ, സെക്രട്ടറി എൻ.പി. മുഹമ്മദ്,  ഷഫീഖ്. പി, ഷാനവാസ്  പൂനൂർ എന്നിവർ സംസാരിച്ചു. എം.സി. യൂസുഫ് സ്വാഗതവും പി. സാജിദ നന്ദിയും പറഞ്ഞു.