About

News Now

ബൈക്കിൽ ന്യൂജൻ മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ടു യുവാക്കൾ അറസ്റ്റിൽ

 


കോഴിക്കോട്:

ഡ്യൂക്ക് ബൈക്കിൽ ബ്ലൂട്ടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചു കടത്തിയ 55 ഗ്രാം എം.ഡി.എംഎ ന്യൂജൻ മയക്കുമരുന്നുയുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ. മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ്(22),കോഴിക്കോട് താലൂക്കിൽ ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ്. കേസെടുത്തത്.

എക്‌സൈസ്കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നാണ് ഇവരെ പിടികൂടിയത്. ചേവായൂർ  പച്ചാക്കിലിൽ വെച്ച് കെ.എൽ. 11 ബി.പി. 0508 ഡ്യൂക്ക് ബൈക്കിൽ കടത്തുകയായിരുന്ന 55.200 ഗ്രാം എം.ഡി.എം.എ. യുമായാണ് ഇവർ പിടിയിലായത്. 

ഉത്തരമേഖലയിൽ ഈ വർഷം  പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്സൈസ്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു, മലപ്പുറം ഐ.ബി ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ്‌ ഷഫീഖ്, കമ്മിഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പ്രിവെന്റിവ്‌  ഓഫീസർ പ്രദീപ്‌ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ നിതിൻ ചോമാരി, അഖിൽ ദാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ 

പ്രിവെൻറ്റീവ് ഓഫീസർ ഇ.പി. വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ. ഡി.എസ്, മുഹമ്മദ് അബ്ദുൾ റൗഫ്, സതീഷ് പീ. കെ, രജിൻ. എം.ഒ എന്നിവർ ചേർന്നാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയത്.