About

News Now

വാളയാറില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍


 പാലക്കാട്; 

 വാളയാറില്‍ ബസില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. 90 ഗ്രാം മേത്തഫിറ്റമിനാണ് പിടിച്ചെടുത്തത്. ആലപ്പുഴ സ്വദേശി ജേര്‍സണ്‍(23) ആണ് പിടിയിലായത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാകേഷിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് എസ്സിന്റെ നേതൃത്വത്തിലുള്ള പാലക്കാട് എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് പാലക്കാട് വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ പരിശോധനയില്‍ ബാഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസില്‍ കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

ബാഗ്ലൂരില്‍നിന്നും കടത്തി എറണാകുളം ജില്ലകളിലെ ഡിജെ പാര്‍ട്ടികള്‍ക്കും മറ്റും മില്ലി ഗ്രാം പാക്കറ്റ് ആക്കി വില്‍പ്പനടത്തുകയാണെത്രെ പതിവ്.

പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ 10 ലക്ഷത്തോളം വില വരും. മില്ലി ഗ്രാം പൊതി ആക്കിയാണ് വില്പന നടത്തുക. മയക്കുമരുന്നു കടത്തു സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിരിക്കാമെന്നും എത്തിച്ചു കൊടുക്കുന്നവരെ സംബന്ധിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ്. എസ് പറഞ്ഞു.

പ്രിവന്റീവ് ഓഫിസര്‍മാരായ എ ജയപ്രകാശന്‍, ആര്‍ എസ് സുരേഷ്, എസ്. മന്‍സൂര്‍ അലി (ഗ്രേഡ് ), സിഇഒമാരായ കെ. ജ്ഞാനകുമാര്‍, കെ. ഹരിപ്രസാദ്, പി.കെ. രാജേഷ്, അബ്ദുല്‍ ബാസിത്, അബ്ദുല്‍ ബഷീര്‍, സദാം ഹുസൈന്‍, വനിതാ സിഇഒ ലിസ്സി വി.കെ, എക്‌സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില