തരിശുനിലത്ത് പൊന്നുവിളയിച്ച് കതിർ കാർഷിക കൂട്ടായ്മ.
താമരശ്ശേരി:
കൂട്ടായ്മയിൽ അവർ പാടത്തിറങ്ങിയപ്പോൾ വിളഞ്ഞത് നൂറുമേനി. കതിർ കാർഷിക കൂട്ടായ്മ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്തിലന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തരിശു നിലനെൽകൃഷി പദ്ധതിയുടെ കൊയ്ത്തുത്സവം നാടിൻ്റെ ഉത്സവമായി.
രാരോത്ത് പതിനൊന്നാം വാർഡിൽ പുതിയ സാങ്കേതിക വിദ്യയായ കൊയ്ത്ത് മെതിയന്ത്രത്തിന്റെ സഹായത്താൽ നടന്ന കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.ടി. അബ്ദുൽ റഹിമാൻ മാസ്റ്റർ ഉദ്ഘാടന നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഖദീജ സത്താർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ്ഖാൻ ബ്ലോക്ക് മെമ്പർ അഷ്റഫ്മാസ്റ്റർ കൊടുവള്ളി അസിസ്റ്റൻറ് കൃഷി ഡയറക്ടർ ലേഖ കാക്കനാട് താമരശ്ശേരി കൃഷി ഓഫീസർ സബീന എം.എം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കണ്ടിയിൽ മുഹമ്മദ്, കൃഷ്ണകുമാർ, ഷാജി ,സിഡിഎസ് ചെയർപേഴ്സൺ ജിൽഷ റിജേഷ്, എ.പി മൂസ, പാടശേഖര സമിതി അംഗം രാധാകൃഷ്ണൻ മാസ്റ്റർ വിശ്വനാഥൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രകാശൻ സ്വാഗതവും പി.കെ. വാസുദേവൻ നന്ദിയും പറഞ്ഞു.