ടി. നസറുദ്ദീൻ ഇനി ദീപ്തമായ ഓർമ്മ
കോഴിക്കോട്:
അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി. നസറുദ്ദീന്‍ നാട് വിട നൽകി. വ്യാപാരികളുടെ പ്രിയ നേതാവിന് സഹപ്രവർത്തകർ നൽകിയത് കണ്ണീരിൽ കുതിർന്ന അന്ത്യയാത്രാമൊഴി. സാമൂഹത്തിൻ്റെ നാനാതുറകളിലുള്ള പ്രമുഖരാണ് നസറുദ്ദീന്‍ അന്ത്യാഭിവാദ്യം അർപ്പിക്കായി എത്തിയത്.
പ്രിയ നേതാവിനോടുള്ള ആദരസൂചകമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടകൾ അടച്ചിട്ടിരുന്നു. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകീട്ട് അഞ്ചോടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്കാരത്തിന് മകന് എന്‍മോസ് നേതൃത്വം നല്കി.
വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നസ്റുദ്ദീന്‍ വ്യാഴാഴ്ച രാത്രി 10.50 ഓടെയാണ് അന്തരിച്ചത്. മരണവിവരമറിഞ്ഞതുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരാണ് കോഴിക്കോട് കണ്ണൂര്‍ റോഡിലെ 'ബ്യൂട്ടി അസറാസ് ' വസതിയിലേക്ക് ഓടിയെത്തിയത്.
ഏകോപന സമിതിക്കൊപ്പം വ്യാപാരി വ്യവസായി സമിതിയും ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗവും കടയടപ്പില്‍ പങ്കെടുത്തു. എം.പിമാരായ എം.കെ. രാഘവന്, കെ. മുരളീധരന്, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്, എ.പി. അനില്‍ കുമാര്‍, ഇ.കെ വിജയന്, അഡ്വ. പി.ടി.എ റഹിം, കെ.കെ രമ, മുന്‍ എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, വി.കെ.സി. മമ്മദ് കോയ, കെ.എൻ.എം നേതാവ് ഡോ.ഹുസൈന് മടവൂർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ച