ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 12| 1197 മകരം 29| റജബ് 11| ശനി | തിരുവാതിര|
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍.. സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവയും തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കും.
🔳സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്. ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. പരമാവധി 1500 പേര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അനുമതി ഉണ്ടാവും.
🔳ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ക്ക് കാലോചിതമായ മാറ്റം വരുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. 12 നമസ്‌കാരം, കാല്‍കഴുകിച്ച് ഊട്ട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന വഴിപാട് സമാരാധന എന്ന പേരിലേക്ക് മാറ്റാനാണ് തീരുമാനം.
🔳കേരളത്തെ ആക്ഷേപിച്ചുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ലോക്‌സഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയതിനെ ബിജെപി എതിര്‍ത്തു. രാജ്യസഭയില്‍ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇടതുപക്ഷം ഇറങ്ങിപോയി.
🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരുത്താന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്ത് വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗി കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കാന്‍ ശ്രമിച്ചുവെന്നും യുപിയില്‍ ബിജെപി തോറ്റാല്‍ ജനങ്ങള്‍ക്ക് നേട്ടമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
🔳കേരളം മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതനിലവാര സൂചികയില്‍ മുന്നിലായത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണം കൊണ്ടല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ക്രമസമാധാനം, ആരോഗ്യരംഗം തുടങ്ങി പലതിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കേരളം പിന്നോട്ടു പോയെന്നും അക്കാര്യമാണ് യു .പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയതെന്നും വി. മുരളീധരന്‍.
🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു
🔳അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റോപ്പ് വേ പൊളിച്ചുനീക്കല്‍ തുടങ്ങി. ഒരു റോപ്പ് വേ പോയാല്‍ ആരും ഇവിടെ പൊട്ടിക്കരയാന്‍ പോകുന്നില്ലെന്ന് പൊളിച്ചുനീക്കല്‍ നടപടികള്‍ക്ക് പിന്നാലെ അന്‍വര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
🔳എം.എസ്.എഫ് ഹരിത വിഷയത്തില്‍ പെണ്‍കുട്ടികളെ പിന്തുണച്ചുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്. വയനാട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ഇരകളെ സംരക്ഷിക്കുന്നതിന് പകരം അവര്‍ക്കെതിരെ നടപടിയെടുത്ത ലീഗിനേറ്റ വലിയ തിരിച്ചടിയായി കോടതി ഉത്തരവ്.
🔳തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
🔳സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാര്‍ അപകടത്തില്‍ പെട്ടു. കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജന്‍ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു.
🔳കാര്‍ സ്‌കൂട്ടറിലിടിച്ച് കെ.എസ്.ഡി.പി.യിലെ സീനിയര്‍ അക്കൗണ്ടന്റ് മരിച്ചു. സീവ്യൂ വാര്‍ഡില്‍ വടക്കേക്കളം വീട്ടില്‍ ടീന ഏബ്രഹാം (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ഓഫീസില്‍ നിന്നു മടങ്ങി വരുന്ന വഴി വെള്ളാപ്പള്ളി പള്ളിക്ക് സമീപം ആലപ്പി കമ്പനിക്ക് മുന്നിലായിട്ടായിട്ടായിരുന്നു അപകടം.
🔳അമ്പലമുക്കില്‍ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് തെളിവെടുക്കും. പ്രതി രാജേഷ് എന്ന് വിളിപ്പേരുള്ള തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തില്‍. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ മാല മോഷ്ടിക്കാനായി കൊലപാതകം നടത്തിയെന്നാണ് വിവരം.
🔳ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് കേസിലെ പ്രതികള്‍.
🔳കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടെന്ന് കരുതി ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും പരോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപിക്കുന്നു എന്ന കാരണത്താല്‍, പരോള്‍ തടവുപുള്ളിയുടെ അവകാശം അല്ലെന്നും കോടതി വ്യക്തമാക്കി.
🔳ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് പാക്കിസ്ഥാന്‍ സ്വദേശികളെ കണ്ടെത്തി. ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
🔳ഹിജാബ് വിവാദവും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തമാകുന്നതിനിടെ, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും രാജ്യസഭാ എം.പി വിനയ് സഹസ്രബുദ്ധെയും. ഏകീകൃത സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഗിരിരാജ് സിങ്ങ് പറഞ്ഞു.
🔳കേരളത്തില്‍ ഇന്നലെ 80,089 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 27 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 465 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 61,626 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,087 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,05,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256.
🔳രാജ്യത്ത് ഇന്നലെ 48,183 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 5,455, കര്‍ണാടക- 3,976, തമിഴ്‌നാട്- 3,086, ഡല്‍ഹി- 977.
🔳ആഗോളതലത്തില്‍ ഇന്നലെ 22,24,187 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ - 1,59,997, ഫ്രാന്‍സ് - 1,31.376, റഷ്യ- 2,03,949, തുര്‍ക്കി - 95,065, ഇറ്റലി- 67,152, ജര്‍മനി - 2,29,989, ജപ്പാന്‍ - 1,00,097. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 40.85 കോടിപേര്‍ക്ക്. നിലവില്‍ 7.43 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,997 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,167, ഇന്ത്യ - 804, ബ്രസീല്‍ - 1041, റഷ്യ- 722. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.18 ലക്ഷമായി.