കണ്ടെയ്നർ ലോറി ഇടിച്ചു ചുമട്ട് തൊഴിലാളി മരിച്ചു
കോഴിക്കോട്:
സൗത്ത് ബീച്ച് റോഡിൽ വലിയങ്ങാടി ചുങ്കത്ത് റോഡ് മുറിച്ചുകടക്കവെ കണ്ടെയ്നർ ലോറി ഇടിച്ചു ചുമട്ട് തൊഴിലാളി മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണതോപ്പ് ഹൗസിൽ എൻ.വി. ഫൈജാസ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. വലിയങ്ങാടി ചുങ്കത്തെ ചുമട്ട് തൊഴിലാളിയാണ് ഫൈജാസ്.പരേതനായ മൊയ്തീൻ കോയയുടെയും ബിച്ചാത്തുവിൻ്റെയും മകനാണ്. ഭാര്യ: റഫ്സീന. മക്കൾ: ആയിഷ മെഹറിൻ. സഹോദരങ്ങൾ: എൻ.വി. അനീസ്, നൗഷിദ, ഫൗസിയ.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യിത്ത് കണ്ണംപറമ്പ് ശ്മശാനത്തിൽ ഖബറടക്കി.