About

News Now

മൂന്നു വയസുകാരി കിണറ്റില്‍ വീണു; കിണറ്റില്‍ ചാടി അമ്മൂമ്മ രക്ഷകയായി

 

കാസര്‍കോട്: 

കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മൂമ്മ രക്ഷകയായി. രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ചയാണ് സംഭവം. പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ ആണ് 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. എട്ടടിയോളം വെള്ളമുണ്ടായിരുന്നു കിണറ്റില്‍.

അയല്‍പക്കത്തെ വീട്ടില്‍ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെ കിണറ്റിൽ ചാടുകയും കുട്ടിയെ എടുത്ത് മോട്ടറിന്റെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു.'

വെള്ളമുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിരക്ഷാ സേന എത്തി ഇരുവരെയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സി.പി ബെന്നി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത്. റോയി, കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.