About

News Now

ലയൺസ് ക്ലബ്ബ്,പാലിയേറ്റീവ് കെയറിന് കോഫി ഷോപ്പും കട്ടിപ്പാറയിൽ വീടില്ലാത്ത കുടുംബത്തിന് വീടും നൽകുന്നു

 


താമരശ്ശേരി: 

ലയൺസ് ഓഫ് താമരശ്ശേരി രണ്ട് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു.  താമരശ്ശേരിയിലേയും സമീപ പഞ്ചായത്തുകളിലേയും പാലിയേറ്റീവ് പ്രവർത്തന രംഗത്ത് മികച്ച സേവനം ചെയ്യുന്ന സൊസൈറ്റി ഫോർ പാലിയേറ്റീവ് കെയർ താമരശേരിയ്ക്കായി ഒരു കോഫി ഷോപ്പ് നിർമ്മിച്ച് നൽകലാണ് ഒരു പദ്ധതി. അർബുദം ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ വിധവക്കായാണ് അശരണർക്കൊരു കൈത്താങ്ങ് എന്ന പ്രൊജക്റ്റിൽ ഉൾപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കോഫി ഷോപ്പ് നിർമ്മിച്ച് പാലിയേറ്റീവ് കെയറിന് 10 ന് വൈകുന്നേരം കൈമാറും.

വീടില്ലാത്തവർക്ക് ഒരു വീട് എന്നതാണ് രണ്ടാമത്തെ പദ്ധതി. കട്ടിപ്പാറ പഞ്ചായത്തിൽ വീട് നശിച്ചുപോയ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ ' നിർമ്മാണ കമ്മിറ്റിയുമായി സഹകരിക്കാൻ താമരശ്ശേരി ലയൺസ് ക്ലബ് തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ലയൺ ക്ലബ്ബിൻ്റെ വിഹിതം 10 ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് കട്ടിപ്പാറയിൽ വെച്ച് കൈമാറും. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ ഗവർണർ യോഹന്നാൻ മറ്റത്തിൽ താമരശ്ശേരി ലയൺസ് ക്ലബിൻ്റെ  പ്രവർത്തനങ്ങൾ വിലയിരുത്താൻ 10 ന് ക്ലബ് സന്ദർശിക്കും. അന്ന് ക്ലബ്ബിൽ വെച്ച് താമരശ്ശേരി ലയൺസ് ക്ലബിൻ്റെ ഫാമിലി ജനറൽ ബോഡി യോഗവും നടക്കുമെന്ന് പ്രസിഡൻ്റ് ഡോ. അലക്സ് കോര, സെക്രട്ടറി ഡോ. അബ്ദുൽ റഷീദ്, ട്രഷറർ രാജു സ്കറിയ എന്നിവർ അറിയിച്ചു.