കെടവൂരിൽ വിളകൾ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം
താമരശ്ശേരി:
കെടവൂരിലെയും പരിസര പ്രദേശത്തെയും കർഷകരുടെ വിളകൾ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം സൗത്ത് ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സന്ദീവ് മാടത്തിൽ അധ്യക്ഷനായി.എൻ.കെ. സുരേഷ്, സി.കെ. വേണുഗോപാലൻ, ബി.ആർ. ബെന്നി എന്നിവർ സംസാരിച്ചു
കാർഷികവിളകൾ നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കർഷകസംഘം താമരശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
കെടവൂരിൽ കാർഷിക വിളകൾ നശിച്ച പ്രദേശങ്ങൾ സിപിഐഎം ഏരിയാ സെക്രട്ടറി കെ. ബാബു ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു.
കെടവൂർ ഭാഗങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കപ്പെട്ട സംഭവത്തിൽ താമരശ്ശേരി മേഖല സംയുക്ത കർഷകൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രദേശത്തെ സമാധാനപരമായ സാമൂഹ്യ അന്തരീക്ഷം തകർക്കാർ ശ്രമിച്ച സാമൂഹ്യദ്രോഹികൾകളെ പിടികൂടി നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്ന് കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി. സെബാസ്റ്റ്യൻ, പി.എം.അബുൽ മജീദ്, പി.സി.എ. റഹിം എന്നിവർ ആവശ്യപ്പെട്ടു.