കെടവൂരിൽ വ്യാപകമായി കാർഷിക വിളകൾ വെട്ടിനശിപ്പിച്ച നിലയിൽ
താമരശ്ശേരി:
താമരശ്ശേരി പഞ്ചായത്തിലെ കെടവൂർ, കമ്മാളംകുന്നത്ത് വയലുകളിൽ സാമൂഹ്യ വിരുദ്ധർ വ്യാപകമായി കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു. കമ്മാളംകുന്നത്തെ റിട്ടേഡ് അദ്ധ്യാപകൻ വി.പി. ഗോപിയുടെ 55 സെൻ്റ് സ്ഥലത്തെ 150 കവുങ്ങിൻ തൈകളും നാല് തെങ്ങിൻ തൈകകളും സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു. കെടവൂരിൽ താമസിക്കുന്ന നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശൻ്റെ സ്ഥലത്തെ 30 കവുങ്ങിൽ തൈകളും വെട്ടി നശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സമീപവാസികളായ വി.പി. വിജയൻ, വി.പി. വേണുഗോപാലൻ, കെ.പി. ശ്രീനിവാസൻ, മനോജ്, ദാമോദരൻ എന്നിവരുടെ 200 കവുങ്ങിൻ തൈകളും സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സാമൂഹ്യ വിരുദ്ധർ സംഘങ്ങളായി തിരിഞ്ഞ് കാർഷിക വിളകൾ വെട്ടിനശിപ്പിച്ചത്. കുലച്ച് കായ് ഫലമാകാറായ കാവുങ്ങിൻ്റേയും തെങ്ങിൻ്റെയും തൈകളാണ് നശിപ്പിക്കപ്പെട്ടത്.
സംഭവത്തെ തുടർന്ന് താമരശ്ശേരി സി.ഐ. അഗസ്റ്റിൻ, എസ്.ഐ. മുരളീധരൻ എന്നിവർ സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.