സംസ്ഥാനത്തെ ഞായറാഴ്‌ച നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
തിരുവനന്തപുരം:
കോവിഡ് രോഗവ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്‌ച നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈമാസം 28 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനും തീരുമാനമായി.
സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ ഫെബ്രുവരി അവസാനവാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും.
ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനമായി.