About

News Now

എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ പന്നിക്കോട് തായാട്ട് പാടത്ത് സംയോജിത കൃഷി


 താമരശ്ശേരി:

വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ആശയത്തോടെ സർക്കാർ ജീവനക്കാർ കേരള. എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്നിക്കോട് തായാട്ട് പാടത്ത് സംയോജിത കൃഷി പ്രകാരം വിത്തു നടീൽ സംഘടിപ്പിച്ചു. എൻ.ജി.ഒ.യൂണിയൻ ജില്ലാ ജോയൻ്റ് സെക്രട്ടറി അനൂപ് തോമസ് വിത്തു നടീൽകർമ്മം നിർവ്വഹിച്ചു. ഏരിയാ ജോയൻ്റ് സെക്രട്ടറി കെ.രാജൻ അധ്യക്ഷത വഹിച്ച  പരിപാടിയിൽ ഏരിയാ സെക്രട്ടറി എൻ. ലിനീഷ് സ്വാഗതവും മുക്കം യൂണിറ്റ് കൺവീനർ കെ.ടി. ലിനീഷ് നന്ദിയും പറഞ്ഞു. 

കെ.ജി.രാജൻ, ഷീന. ടി.സി, അഭിനേഷ് കുമാർ, മുജീബ് മാസ്റ്റർ, അലി ഹസ്സൻ ,മുഹമ്മദ് പന്നിക്കോട്, അസ്ലം കൊടിയത്തൂർ  എന്നിവർ സംസാരിച്ചു.