കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് മരിച്ചു
കണ്ണൂർ:
തോട്ടട മനോരമ ഓഫീസിനു സമീപം ബോംബേറിൽ യുവാവ് മരിച്ചു. ഏച്ചൂർ സ്വദേശി ജിഷ്ണു (26)ആണ് മരിച്ചത്. തോട്ടടയിലെ കല്യാണ വീടിനു സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിവാഹഘോഷയാത്രയ്ക്കിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെരാത്രി വിവാഹവീട്ടിലെ ഗാനമേളയുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നതായി പറയപ്പെടുന്നു. ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് ബോംബ് എറിയുന്നതിലേക്ക് എത്തിയതെന്നാണ് സൂചന.