കാട്ടുപ്പന്നി ബൈക്കിന് കുറുകെ ചാടി: രണ്ടു ബൈക്ക് യാത്രക്കാർക്ക് പരുക്ക്
താമരശ്ശേരി:
വയനാട് ചുരം നാലാം വളവിൽ അടിവാരം ബൈപ്പാസിൽ കാട്ടുപ്പന്നി കുറുകെ ചാടിയതിനാൽ ബൈക്ക് യാത്രികർ അപകടത്തിൽപ്പെട്ടു. കൽപ്പറ്റയിൽ നിന്നും വെസ്റ്റ് കൈതപ്പൊയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി അവിനാഷ്, ഭാര്യ നന്ദിനി എന്നിവർക്കാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. ഈങ്ങാപ്പുഴ മിസ്റ്റ് ഹിൽ ഹോസ്പിറ്റലിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.