About

News Now

കുതിരവട്ടം മാനസികാശുപത്രിയിൽ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ


 കോഴിക്കോട്: 

കുതിരവട്ടം മാനസികാശുപത്രിയിൽ അന്തേവാസി മഹാരാഷ്ട്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ. മഹാരാഷ്ട്ര സ്വദേശിനി ജിയാ ലോട്ട് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇവിടെ അന്തേവാസികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നതായി  പറയുന്നു. കിടക്കുന്ന ബെഞ്ചിനെ സംബന്ധിച്ച തർക്കമാണ് കയ്യങ്കളിയിൽ കലാശിച്ചത്.  അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷമാണോ മരണകാരണമെന്ന് പൊലീസ്‌ അന്വേഷിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കുമിടയില്‍ വാർഡ് അഞ്ചിലെ പത്താമത്തെ സെല്ലിൽ രണ്ട് പേർ തമ്മിൽ അടിപിടി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ ജിയ ലോട്ടിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സൂപ്രണ്ട് കെ.സി രമേശൻ മാധ്യമങ്ങളോട് പറഞ്ഞു. തലശ്ശേരി മഹിള മന്ദിരത്തിൽ നിന്നാണ് ജിയ ലോട്ടിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ മാനസികാരോഗ്യ കേന്ദ്രം ആഭ്യന്തര അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് കെ സി രമേശൻ.