About

News Now

പ്രൈം വോളി: ആദ്യ സെമി ഫൈനൽ ഇന്ന്

 


പ്രൈം വോളിബോളിൻ്റെ  ആദ്യ സെമി ഫൈനൽ ഇന്ന് (വ്യാഴാഴ്ച) രാത്രി എട്ടിന് നടക്കും.  അഹമ്മദാബാദ് ഡിഫൻ്റേഴ്സ്, ഹൈദ്രബാദ് ബ്ലാക്ക് ഹോക്സിനെയാണ് ആദ്യ സെമിയിൽ നേരിടുക. 25 ന് രാത്രി എട്ടിന് നടക്കുന്ന രണ്ടാം സെമിയിൽ കാലിക്കറ്റ് ഹീറോസ്, കൊൽക്കത്ത തണ്ടർബോൾട്ടുമായി ഏറ്റുമുട്ടും 27 ന് ഏഴ് മണിയ്ക്കാണ് ഫൈനൽ. 

ഏഴ് ടീമുകൾ മാറ്റുരച്ച ടൂർണ്ണമെൻ്റിൽ നിന്നും കൊച്ചി ബ്ലുസ്പൈക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോർപിഡോസ് എന്നിവ പുറത്തായിരുന്നു.


അഹമ്മദാബാദ് ഡിഫൻ്റേഴ്സ്

ഒരു മത്സരത്തിലൊഴുകെ അഞ്ചിലും വിജയിച്ച ആത്മവിശ്വാസത്തിലാണ് അഹമ്മദാബാദ് ഡിഫൻ്റേഴ്സിൻ്റെ വരവ്.  ആദ്യ പാദ മത്സരത്തിൽ ബംഗളൂരു ടോ‌ർപിഡോസിനോടാണ് തോൽവി നേരിട്ടത്. ആദ്യ പാദ മത്സരത്തിൽ പരാജയപ്പെടുത്തിയ ഹൈദ്രാബാദ് 

ബ്ലാക്ക് ഹോക്സിനെയാണ് സെമിയിൽ അഹമ്മദാബാദ് നേരിടുന്നത്. അങ്കമുത്തു, മുത്തുസാമി, ഷോൺ ടി. ജോൺ എന്നിവരുടെ മികച്ച പ്രകടനമാണ് അഹമ്മദാബാദിൻ്റെ ആത്മവിശ്വാസം.

ഹൈദ്രബാദ് ബ്ലാക്ക് ഹോക്സ് 

മൂന്ന് മത്സരങ്ങളിൽ വീതം ജയവും പരാജയവും അറിഞ്ഞാണ് ഹൈദ്രബാദ് ബ്ലാക്ക് ഹോക്സ് സെമിയിൽ എത്തിയിരിക്കുന്നത്.  ആദ്യ പാദ മത്സരത്തിൽ പരാജയമറിഞ്ഞ അഹമ്മദാബാദ് ഡിഫൻ്റേഴ്സാണ്  സെമിലെ എതിരാളി. 

അവസാന മത്സരത്തിൽ കാലിക്കറ്റ് ഹീറോസിനോട് ഏകപക്ഷീയമായ അഞ്ച് സെറ്റിനാണ് ഹൈദ്രാബാദ് പരാജയമറിഞ്ഞത്. ഗുരുപ്രശാന്ത്, രോഹിത്ത്, അമിത് ഗുലിയ തുടങ്ങിയവരാണ് പ്രധാന കളിക്കാർ.

കാലിക്കറ്റ് ഹീറോസ്

മൂന്ന് വീതം മത്സരങ്ങളിൽ ജയവും പരാജയവും നേടിയാണ് കാലിക്കറ്റ് സെമി ബെർത്ത് ഉറപ്പിച്ചത്. കൊൽക്കത്ത, അഹമ്മദാബാദ്, ചെന്നൈ ടീമുകളോട് പരാജയമറിഞ്ഞ കാലിക്കറ്റ് ബംഗളൂരു, കൊച്ചി, ഹൈദ്രാബാദ് ടീമുകളെ പരാജയപ്പെടുത്തി. ആദ്യ പാദ മത്സരത്തിൽ പരാജയമറിഞ്ഞ കൊൽക്കത്ത തണ്ടർ ബോൾട്സാണ് സെമിയിലെ എതിരാളി. ഡേവിഡ് ലീ, അജിത് ലാൽ, ജെറോം വിനീത്, അബിൽ കൃഷ്ണൻ എന്നിവരാണ് പ്രധാന താരങ്ങൾ.

കൊൽക്കത്ത തണ്ടർ ബോൾട്സ്

നാല് മത്സരങ്ങളിൽ ജയിച്ചും രണ്ടെണ്ണത്തിൽ പരാജയമറിഞ്ഞുമാണ് കൊൽക്കത്ത സെമിയിലെത്തിയത്. അഹമ്മദാബാദിനോടും ഹൈദ്രാബാദിനോടുമാണ് കൊൽക്കത്ത പരാജയപ്പെട്ടത്. ആദ്യ പാദ മത്സരത്തിൽ പരാജയപ്പെടുത്തിയ കാലിക്കറ്റ് ഹീറോസിനെ സെമിയിൽ എതിരാളിയായി കിട്ടിയത് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. കെ. രാഹുൽ, അഷ്വൽ റായി, മാത്യു ഓഗസ്റ്റ് എന്നിവരാണ് താരങ്ങൾ.