കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
കട്ടിപ്പാറ:
കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മരക്കാർ ഹാജി പുനൂരിൻ്റെ കൃഷിയിടത്തിൽ പുലർച്ചെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ വനം വകുപ്പിൻ്റെ എം.പാനലിൽപ്പെട്ട.രാജീവ് എരവനൂർ വെടിവെച്ച് കൊന്നു. ഏകദേശം 60. കിലോ തൂക്കം ഉള്ള കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. വാർഡ് മെമ്പർ സാജിത ഇസ്മായിൽ, പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഗ്രേഡ് ഇബ്രാഹീം. എൻ.കെ. കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി. സെബാസ്റ്റ്യൻ.രാജു ജോൺ. ആർ.ആർ.ടി. .സ്റ്റാഫ് ബിനിഷ്കുമാർ. ടി.വി.ആൻ്റി പോച്ചിംഗ് വാച്ചർ സജി. എന്നിവർ സ്ഥലത്തെത്തി.