താമരശ്ശേരിയിൽ താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ് അനുവദിക്കണം
താമരശ്ശേരി:
ഹൗസ്ഹോൾഡ് നാനോ യൂനിറ്റുകൾക്കും, ചെറുകിട സംരഭങ്ങൾക്കും ഏറെ സഹായകരമായ പല പദ്ധതികളും കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ഒരു ലക്ഷംസംരഭങ്ങൾ സർക്കാർ ലക്ഷ്യമിടുമ്പോൾ താമരശ്ശേരി താലൂക്കിൽ ഒരു താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ് ഇല്ല എന്നുള്ളത് ദുഖകരമാണെന്ന് ചേംബർ ഓഫ് ഇൻഡസ്ട്രീസ്.. താലൂക്ക് രൂപീകൃതമായി വർഷങ്ങൾ കഴിഞ്ഞെങ്കിലും മലയോര മേഖലയിലെ സംരഭകർക്ക് കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസിനെ സമീപിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
കാർഷിക മേഖലയിലെ മൂല്യ വർദ്ധിത യൂനിറ്റുകൾ മുതൽ വൻകിട വെയ്സ്റ്റ് സംസ്ക്കരണ സംരഭങ്ങൾ വരെ താമരശ്ശേരി താലൂക്കിലാണുള്ളത്. താമരശ്ശേരിയിലെ പുതിയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കിനാലൂരിലെ വ്യവസായ പാർക്ക് ഇവയെല്ലാം താമരശ്ശേരി താലൂക്ക് പരിധിയിലാണ്. ആയതിനാൽ സംരഭകരുടെ പ്രശ്ന പരിഹാരത്തിനായി എത്രയും വേഗമ താമരശ്ശേരി താലൂക്കിൽ താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ് സ്ഥാപിക്കണമെന്ന് ചേംബർ ഓഫ് ഇൻഡസ്ട്രീസ് താമരശ്ശേരി താലൂക്ക് പ്രസിഡണ്ട് സജി മണിമലയും ജനറൽ സെക്രട്ടറി അവേലം സി.പി. അബ്ദുൽ അസീസും ആവശ്യപ്പെട്ടു.