ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 04| 1197 മകരം 21| റജബ് 03| വെള്ളി | പൂരുരൂട്ടാതി
🔳ഒത്തുകളിയിലൂടെ ടയര്‍വില വര്‍ധിപ്പിച്ച ആറു ടയര്‍ കമ്പനികള്‍ക്ക് 1,788 കോടി രൂപ പിഴ. കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഇത്രയും ഭീമമായ തുക പിഴയടക്കാന്‍ ഉത്തരവിട്ടത്. എംആര്‍എഫ് - 622.09 കോടി, അപ്പോളോ- 435.53 കോടി, ജെകെ- 309.95 കോടി, സീയറ്റ്- 252.16 കോടി, ബിര്‍ള- 178.33 കോടി എന്നിങ്ങനെയാണു പിഴ. ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് എട്ടര ലക്ഷം രൂപയും പിഴ ചുമത്തി. 2011- 2012 ല്‍ കമ്പനികള്‍ ഒത്തുകളിച്ച് ടയര്‍ വില കൂട്ടിയതിനെതിരേ ടയര്‍ ഡീലേഴ്സ് അസോസിയേഷന്‍ നല്‍കിയ കേസിലാണ് വിധി.
🔳കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുനര്‍നിയമിക്കാന്‍ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണെന്ന് രാജ്ഭവന്‍. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ നേരിട്ടെത്തി ആവശ്യപ്പെട്ടെന്നും രാജ്ഭവന്‍ വിശദീകരിച്ചു. ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു നിയമനമെന്ന സര്‍ക്കാരിന്റെ വാദം രാജ്ഭവന്‍ തള്ളി. ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന്റെ രേഖ ലോകായുക്തയില്‍ സമര്‍പ്പിച്ചെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു.
🔳ലോകായുക്ത ഇന്നു പരിഗണിക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കക്ഷി ചേര്‍ക്കുമെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍. രാജ് ഭവന്‍ പുറത്തിറക്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം
🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായന്ന പരാതിയുമായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയെ സമീപിച്ചത് രണ്ടു പേര്‍മാത്രം. പരിശോധനകള്‍ക്കും തെളിവെടുപ്പിനുമായി ഫോണ്‍ കൈമാറേണ്ടിവരുമെന്നു വിദഗ്ധ സമിതി മുന്നറിയിപ്പു നല്‍കിയിരുന്നു. നോട്ടിസ് നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പരാതിക്കാര്‍ രണ്ടു പേരേയുള്ളൂ. രണ്ടുപേര്‍ ആരെന്ന് വെളിപെടുത്തിയിട്ടില്ല.
🔳കര്‍ഷക സമരം നയിച്ച കിസാന്‍ മോര്‍ച്ച ബിജെപിക്കെതിരെ പ്രചാരണത്തിന്. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് കിസാന്‍ മോര്‍ച്ച പ്രചാരണത്തിനിറങ്ങുന്നത്.
🔳ലോകായുക്ത ഭേദഗതിയെ സിപിഐ എതിര്‍ക്കും. ജനങ്ങളോടു യുദ്ധം ചെയ്ത് കെ റെയില്‍ പദ്ധതി നടപ്പാക്കേണ്ടതില്ല. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണു ഈ തീരുമാനങ്ങളെടുത്തത്. ലോകായുക്താ ഭേദഗതി നിര്‍ദേശം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതിരുന്നതിന് മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനമുണ്ടായി. പാര്‍ട്ടി സെന്ററിനെ അറിയിച്ചെന്നും വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിച്ചില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.
🔳കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും മരണം റിപ്പോര്‍ട്ടു ചെയ്യുന്നതിലും കേരളം ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലുമാണ് രോഗവ്യാപനം കൂടുതല്‍. രോഗവ്യാപനത്തിലും രോഗികളുടെ എണ്ണത്തിലും കേരളമാണു മുന്നില്‍. ടിപിആര്‍ 47 ശതമാനമാണ്. ഒക്ടോബര്‍ മുതല്‍ രേഖപ്പെടുത്താത്ത 24,730 മരണങ്ങളാണ് കേരളം കൂട്ടിച്ചേര്‍ത്തത്. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
🔳സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്നു മുതല്‍ ഏഴാം തീയതി വരെ പ്രവേശനം. ഓള്‍ ഇന്ത്യ ദന്തല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാല്‍ വര്‍ക്കല ശ്രീശങ്കര ദന്തല്‍ കോളജില്‍ പ്രവേശനം ഇല്ല.
🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഇന്ന് പ്രോസിക്യൂഷന്റെ ഭാഗം കേട്ടശേഷം ആവശ്യമെങ്കില്‍ വാദിക്കാമെന്നാണു ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള വ്യക്തമാക്കിയത്. സിഐ സുദര്‍ശന്റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വാഹനം ഇടിപ്പിച്ചുകൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു.
🔳അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ കൊല്ലാന്‍ ദിലീപ് അനൂപിന് നിര്‍ദ്ദേശം നല്‍കുന്നതിന്റെ റെക്കോര്‍ഡ് തന്റെ കൈവശമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശബ്ദസന്ദേശം താന്‍ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
🔳മോഷണക്കേസ് പ്രതിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്നതിനു പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന ഇ.എന്‍. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് ഡിഐജി രാഹുല്‍ ആര്‍ നായര്‍ റദ്ദാക്കി. മൂന്നു വര്‍ഷത്തേക്ക് വാര്‍ഷിക വേതന വര്‍ധന തടഞ്ഞുകൊണ്ടാണു തിരിച്ചെടുക്കല്‍.
🔳കോതമംഗലം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്ങനെയെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സേനയുടെ സഹായത്തോടെ പളളി പിടിച്ചെടുത്ത് കൈമാറാന്‍ നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
🔳തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കു സൗജന്യ പാസ് തുടരും. ഒരു വീട്ടിലെ ഒരു വാഹനത്തിനു മാത്രം സൗജന്യ പാസെന്ന നിയന്ത്രണം ടോള്‍ പ്ലാസ അധികൃതര്‍ മാറ്റി. നിയന്ത്രണത്തിനെതിരെ ടോള്‍ പ്ലാസയ്ക്കുമുന്നില്‍ പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉപരോധ സമരം നടത്തിയിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
🔳ബിവറേജസ് കോര്‍പറേഷനു മദ്യം സൂക്ഷിക്കാന്‍ സംസ്ഥാനത്ത് 17 പുതിയ സംഭരണ കേന്ദ്രങ്ങള്‍ കൂടി തുറക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രണ്ടു വീതം മദ്യ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും. 11 ജില്ലകളില്‍ ഓരോ സംഭരണ കേന്ദ്രങ്ങളാണ് തുറക്കുക.
🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജിക്കാരുടെ ഭൂമിയില്‍ കെ റെയിലിനായി സര്‍വേ നടത്തരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
🔳ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച 50 രൂപക്കുപകരം 110 രൂപ ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്റ്റ് ഡയറക്ടര്‍. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പരാതിയുയര്‍ന്ന കാട്ടാക്കട കുറ്റിച്ചല്‍ അക്ഷയ കേന്ദ്രത്തില്‍ അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
🔳കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ചരക്ക് ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലയില്‍ വീട്ടില്‍ ബെന്നിയുടെ 21 കാരനായ മകന്‍ സെബാന്‍ ബെന്നി ആണ് മരിച്ചത്. സഹയാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലിക്കാട്ടില്‍ വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔳ഭൂരഹിതര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് വയ്ക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 13 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി. അടൂരിലുള്ള കുടുംബ സ്ഥലമാണ് സര്‍ക്കാറിനു കൈമാറിയത്.
🔳നികുതിയടക്കാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിന് 17,500 രൂപ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ദേവികുളം താലൂക്കില്‍ സര്‍വീസ് നടത്തുന്ന സപ്ലൈകോയുടെ വാഹനത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത്.
🔳കാലടി സര്‍വ്വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു കത്ത്. അക്കാദമിക് കൗണ്‍സിലെ നാലംഗങ്ങളും, വകുപ്പ് മേധാവികളുമായി 18 പേരാണ് കത്തയച്ചത്. കഴിഞ്ഞ നവംബര്‍ മുതല്‍ സര്‍വ്വകലാശാലയില്‍ വിസിയും പ്രൊ വിസിയും ഇല്ല.
🔳തൃശൂരില്‍ വിസ തട്ടിപ്പുകേസിലെ പ്രതി പിടിയില്‍. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് മരത്താക്കര സ്വദേശിയില്‍ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത മൂവാറ്റുപുഴ മുളവൂര്‍ മാളിക്കുന്നേല്‍ വീട്ടില്‍ ജോബി എന്ന മുപ്പത്തൊന്നുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
🔳കേരളത്തില്‍ ഇന്നലെ 1,14,610 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രേഖപ്പെടുത്തിയ 561 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 56,701 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50,821 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,69,073 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714.
🔳രാജ്യത്ത് ഇന്നലെ 1,45,149 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 15,252, കര്‍ണാടക- 16,436, തമിഴ്നാട്- 11,993, ഡല്‍ഹി- 2,668.
🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ - 2,77,835, ഫ്രാന്‍സ്- 2,74,352, ഇംഗ്ലണ്ട് - 88,171, റഷ്യ- 1,55,768, തുര്‍ക്കി - 1,07,530, ഇറ്റലി- 1,12,691, ജര്‍മനി-2,40,218. ഇതോടെ ആഗോളതലത്തില്‍ 38.80 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.49 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 10,311 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,720, ഇന്ത്യ - 1,100, ബ്രസീല്‍ - 923, ഇംഗ്ലണ്ട് - 321, റഷ്യ- 667, ഇറ്റലി - 414, മെക്‌സികോ- 573. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.28 ലക്ഷമായി.