കാട്ടുമൃഗശല്യം നേരിടാൻ പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ 21 ലക്ഷത്തിൻ്റെ സോളാർ ഫെൻസിങ് പദ്ധതി
പുതുപ്പാടി:
കാട്ടുമൃഗങ്ങളുടെയും, അക്രമങ്ങളിൽ നിന്ന് കൃഷിക്കും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം നൽകണമെന്ന കർഷകരുടെ നിരന്തരമായ ആവശ്യങൾ പരിഗണിച്ച് പുതുപ്പാടിയിലെ 1,2,3,4,5,20,21 വാർഡുകളുടെ വനാതിർത്തിയിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് 17 ലക്ഷം രൂപയും , ജില്ല - ബ്ലോക്ക് പഞ്ചായത്തുകൾ 2 ലക്ഷം വീതം 4 ലക്ഷം രൂപയും ഉൾപ്പെടെ 21 ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ പ്ലാനിങ് ബോഡിൻ്റെ അനുമതി ലഭിച്ചു.
കക്കാട് ഫോറസ്റ്റ് ഡിവിഷനിൽപെട്ട 4 കിലോമീറ്റർ ദൂരവും, കണലാട് ഫോറസ്റ്റ് ഡിവിഷനിൽപെട്ട 14 കിലോമീറ്റർ ദൂരവും ഉൾപ്പെടെ 18 കിലോമീറ്റർ വനാതിർത്തിയാണുള്ളത് .. ഇതിൽ 7 കിലോമീറ്റർ ദൂരത്തിൽ നിലവിൽ ഫെൻസിങ്ങുണ്ടെങ്കിലും പ്രവർത്തന സജ്ജമായിരുന്നില്ല. ഇത് ഫോറസ്റ്റ് ഡിപ്പാർറ്റ്മെൻ്റ് മെയിൻ്റനൻസ് ചെയ്യുമെന്നതിനാൽ ബാക്കി വരുന്ന 11 കിലോമീറ്റർ ദൂരം ചെയ്യുന്നതിനാണ് 21 ലക്ഷം രൂപയുടെ അനുമതി ലഭ്യമായത്.കഴിഞ്ഞ കുറെ കാലങ്ങളായി ഈ പ്രദേശങ്ങളിലെ നിരവധി വളർത്തുമൃഗങ്ങളെ വന്യജീവികൾ കടിച്ച് കൊല്ലുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാട് കുടുംബങ്ങളുടെ വരുമാനമാർഗ്ഗമാണ് ഇത് കാരണം നഷ്ടപ്പെട്ടത്. ഇതിൻ്റെ പേരിൽ ഒരു പാട് പ്രതിഷേധങ്ങൾ പ്രദേശവാസികൾ നടത്തുകയും ചെയ്തിരുന്നു .. കർഷകരുടെ ഇത്തരത്തിലുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് പ്രത്യേക പദ്ധതിയായാണ് സോളാർ ഫെൻസിങിന് അനുമതി ലഭ്യമായത്. എരണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന *ഇൻകെൽ* എന്ന കമ്പനിക്കാണ് പദ്ധതി നടത്തിപ്പ് നൽകിയത്. പദ്ധതിയുടെ അവലോകന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷക്കുട്ടി സുൽത്താൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ, ബ്ലോക്ക് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ കെ.പി. സുനീർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ബീവി, ക്ഷേമകാര്യ ചെയർമാൻ ബിജു തോമസ്, ബോക്ക് മെമ്പർ ബുഷറ ഷാഫി, പഞ്ചായത്ത് മെമ്പർമാരായ ഡെന്നി വർഗ്ഗീസ്, ഷിജു ഐസക്, നിർവ്വഹണ ഉദ്യോസ്ഥർ, ഫോറസ്റ്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.