About

News Now

ജനകീയകൂട്ടായ്മയിൽ ശുചീകരിച്ച് പൂനൂർപുഴ

 


താമരശ്ശേരി:  

പൂനൂർപുഴ ജനകീയമായി ശുചീകരണം നടത്തി. താമരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ  "ഹരിതം സുന്ദരം താമരശ്ശേരി" പദ്ധതിയുടെ ഭാഗമായി ഗ്രീൻവേർമ്സ് കോഴിക്കോടിൻ്റെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്. പൂനൂർ പുഴയിൽ ഈർപ്പോണ പുഴംപുറം പള്ളിക്കടുത്ത്   കെട്ടി കിടന്ന 85 ചാക്ക് പ്ലാസ്റ്റിക്ക്  മാലിന്യം അമ്പതോളം സന്നദ്ധ പ്രവർത്തകരും, ജനപ്രധിനിധികളും ചേർന്നാണ് ശുചീകരണം നടത്തിയത്. ഹരിതകർമ്മ സേനാംഗങ്ങളും സി.ഡി.ആർ.എഫ് അംഗങ്ങളും  ശുചീകരണത്തിൽ പങ്കാളികളായി. ഞായറാഴ്ച്ച രാവിലെ 9 മണിക്ക് തുടങ്ങിയ ശുചീകരണ പ്രവർത്തി 3 മണിക്കാണ് അവസാനിച്ചത്. ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്‌ ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെമ്പർ എ. കെ. കൗസർ, ഗ്രാപഞ്ചായത്ത് മെമ്പർമാരായ സൗദാ ബീവി, ബുഷ്‌റ അഷ്‌റഫ്‌, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നവാസ് ഈർപ്പോണ, സെക്രട്ടറി ജെയ്സൺ എൻ.ഡി, ഗ്രീൻ വേംസ് ഡയറക്ടർ  സി.കെ.എ. ഷമീർ ബാവ, എം.പി. നാസിമുദ്ധീൻ, എച്ച്.ഐ. സമീർ. വി, പി.കെ അഹമ്മദ്‌ കുട്ടി മാസ്റ്റർ, ഹരിതം സുന്ദരം കോ-ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം എന്നിവർ സംസാരിച്ചു.

ശുചീകരണ പ്രവർത്തിക്ക് പ്രജീഷ് കാരാടി,അബൂബക്കർ സിദ്ധീഖ്, ഇറാഷ് ഈർപ്പോണ, അനുഷാദ് മലയിൽ, ശംസുദ്ധീൻ ഏകരൂൽ സലീം എം.വി, പി.കെ. ബഷീർ, നസീർ. കെ, റാസിക്ക്, നാസർ താന്നിക്കൽ, മുസ്തഫ, സാജിദ്, പ്രസീന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.