25000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര ദേശീയപാതയും 2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാതയും വികസിപ്പിക്കുമെന്ന് ബജറ്റ്
ഡൽഹി:
ഗതാഗത വികസനത്തിന് കേന്ദ്രബജറ്റില്‍ മുന്തിയ പരിഗണന. 2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാത കൂടി നിര്‍മ്മിക്കും 25000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയപാത വികസിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷത്തില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി സര്‍വ്വീസ് സര്‍വ്വീസ് ആരംഭിക്കും.മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 പി എം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിർമ്മാണത്തിന് നൂതന മാർഗങ്ങൾ ആവിഷ്കരിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. അങ്കണവാടികളുടെ നിലവാരം ഉയർത്തും അങ്കണവാടികളിൽ ഡിജിറ്റൽ സൌകര്യങ്ങൾ ഒരുക്കും.