About

News Now

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ

 

തിരുവനന്തപുരം

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുമെന്ന്‌ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും ഏപ്രിൽ, മെയ്‌ മാസങ്ങളിലും നടക്കും.

പരീക്ഷകൾ സുഗമമായി നടത്താൻ വിദ്യാഭ്യാസവകുപ്പ്‌ നടപടി സ്വീകരിച്ചു. പാഠഭാഗങ്ങളുടെ പൂർത്തിയാക്കൽ സംബന്ധിച്ച് പ്രതിവാര അവലോകനം നടത്താനും റിപ്പോർട്ട്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ പഠനവിടവ് പരിഹരിക്കാൻ എസ്എസ്‌കെ-യുടെയും എൻഎസ്‌എസിന്റെയും ഡയറ്റുകളുടെയും നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നുണ്ട്‌. 

ആദിവാസി, തീരദേശമേഖലകളിലെ വിദ്യാർഥികളുടെ വീടുകളിലെത്തി പഠനപിന്തുണയും നൽകുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽനിന്ന്‌ കേരളത്തിലെ കുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പൊതുപരീക്ഷകൾ സമയബന്ധിതമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.