പൊതുജന ആരോഗ്യത്തിന് 2629. 39 കോടി, വിലക്കയറ്റം തടയാൻ 2000 കോടി, സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ 2000 കോടി
തിരുവനന്തപുരം:
പൊതുജന ആരോഗ്യത്തിന് 2629. 39 കോടിയും വിലക്കയറ്റം തടയാൻ 2000 കോടിയും സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ 2000 കോടിയും സംസ്ഥാന ബജറ്റിൽ വകയിരുത്തി. കിഫ്ബി വഴിയാകും പണം കണ്ടെത്തുക. വിദ്യാഭ്യാസ മേഖലയ്ക്ക് 2546 കോടി, ലൈഫ് മിഷന് 1871.82കോടി,റീ ബിൽഡ് കേരള ഇനീഷേറ്റീവ് 1600 കോടി, ഗതാഗത മേഖലക്ക് 1788 കോടി, ടൂറിസം മേഖലയിലെ വിവിധ പദ്ധതികൾക്ക് 1000 കോടി രൂപയുടെ വായ്പ, പ്രവാസി കാര്യ വികസനത്തിന് 147.51കോടി. പട്ടിക ജാതി വികസനം 735.86, ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസത്തിന് രണ്ട് കോടി, ഉച്ചഭക്ഷണത്തിന് 342.64 കോടി, കാരുണ്യ പദ്ധതിക്ക് 500 കോടി,കെ.എസ്.ആർ.ടി.സിക്ക്. 1000 കോടി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 125, ട്രാൻസ് ജൻ്റേഴ്സ് മഴവിൽ പദ്ധതിക്ക് 50 കോടി, കുടുംബശ്രീക്ക് 260കോടി, കിൻഫ്ര വികസനത്തിന് 332.5കോടി, സഞ്ചരിക്കുന്ന റേഷൻ കടകൾ തുടങ്ങും. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യപിച്ചു.