കോഴിക്കോട് ജില്ലയിൽ28പേര്‍ക്ക് കോവിഡ്: 45പേർക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 28 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേർക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും കേരളത്തിന് പുറത്ത് നിന്നെത്തിയ 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 767 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 45 പേര്‍കൂടി രോഗമുക്തി നേടി. നിലവിൽ 358 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.