പാചകവാതക സിലിണ്ടര്‍ വിലയിലും വര്‍ധനവ്: 50 രൂപയാണ് വര്‍ധിപ്പിച്ചത്
തിരുവനന്തപുരം:
ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടറിന് 956 രൂപയാണ് വില.
ഇന്നലെ ഇന്ധനവിലയിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ഇനി മുതല്‍ നല്‍കണം.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് എണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായത്. പിന്നീട് യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നെങ്കിലും രാജ്യത്ത് ആദ്യം അതിന്റെ പ്രതിഫലനം ഉണ്ടായിരുന്നില്ല. യൂറോപ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും നല്‍കുന്ന റഷ്യയ്ക്ക് അമേരിക്കയും ബ്രിട്ടനും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും നിരോധനം കൊണ്ടുവന്നതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇന്ധനം കയറ്റുമതി ചെയ്യാനും റഷ്യ തയ്യാറായിരുന്നു
താമരശ്ശേരി ന്യൂസ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ലഭിക്കാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക