About

News Now

കോഴിക്കോട് ജില്ലയിൽ56പേര്‍ക്ക് കോവിഡ്:17പേർക്ക് രോഗമുക്തി

 

കോഴിക്കോട് ജില്ലയില്‍ ഇന്ന് 56 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.   സമ്പര്‍ക്കം വഴി 50 പേർക്കും ഉറവിടം വ്യക്തമല്ലാത്ത  5 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,461 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 17 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 557 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.