താമരശ്ശേരി ലയൺസ് ക്ലബ്ബ്: 64 കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു
താമരശ്ശേരി:
താമരശ്ശേരി ലയൺസ് ക്ലബ്ബ് സൈറ്റ് ഫോർ കിഡ്സ് പദ്ധതി പ്രകാരം കാഴ്ചശക്തി കുറഞ്ഞ കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു.. താമരശ്ശേരി ബി.ആർ.സി.യിൽ നടന്ന പരിപാടിയിൽ 64 കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി എ.ഇ.ഒ. പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. ബി.പി.സി. വി.എം. മെഹറലി, താമരശ്ശേരി ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡോ. അലക്സാണ്ടർ കോര, സെക്രട്ടറി ഡോ. കെ.പി. അബ്ദുൾറഷീദ്, ഷീലാപോൾ തുടങ്ങിയവർ സംസാരിച്ചു. ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് കാഴ്ച പരിശോധിച്ച് കണ്ണട നൽകാനും തിമിര രോഗമുള്ളവർക്കായി കാറ്റ്റാറ്റ് സർജ്ജറി സൗജന്യമായി നടത്താൻ പദ്ധതി യുണ്ടെന്ന് സെക്രട്ടറി ഡോ. കെ.പി. അബ്ദുൾ റഷീദ് അറിയിച്ചു.