മാങ്കാവ് സ്വദേശി 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി പിടിയിൽ
കോഴിക്കോട്:
കോഴിക്കോട് നഗരത്തിലെ സ്കൂളുകളുംകോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷംരൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി.മാങ്കാവ് സ്വദേശിയായ ഫസലുദ്ദീൻ്റെ (36) വീട്ടിൽ നിന്നാണ് വിലപിടിപ്പുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. ഹാഷിഷ് ഓയിൽ, കൊക്കേയിൻ, ലഹരി ഗുളികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യ്തു. 83 എൽ.എസ്.ഡി. സ്റ്റാമ്പുകൾ പിടിച്ചെടുത്തതാൽപ്പെടും.
ഇതിന് മുമ്പും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിൻ്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് ഫസലുദ്ദീൻ. ബാംഗളൂരിൽ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കൾ ഇയാൾ എത്തിക്കുന്നത്. കീഴിൽ നിരവധി ഏജൻറ് മാരെ വെച്ച് കൊണ്ടാണ് കോഴിക്കോട് നഗരത്തിൽ വിൽപ്പന നടത്തുന്നത്. ഇയാളെ വടകര നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്തു