About

News Now

കോഴിക്കോട് ജില്ലയിൽ71പേര്‍ക്ക് കോവിഡ്:61പേർക്ക് രോഗമുക്തി

 


കോഴിക്കോട് ജില്ലയില്‍ ഇന്ന് 71 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 69 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും കേരളത്തിന് പുറത്തു നിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,987 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 61 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 644 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.