About

News Now

കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യ പ്രതി ജോളിക്ക് ജാമ്യമില്ല

 


കോഴിക്കോട്: 

പ്രമാദമായ കൂടത്തായി കൂട്ടക്കൊലക്കേസിൽ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദമായ ഫൊറൻസിക് പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയ്ക്ക്  കോടതിയുടെ  അംഗീകാരം. അതേ സമയം മൂന്ന് കൊലക്കേസുകളിലെ മുഖ്യ പ്രതി  ജോളി നൽകിയ ജാമ്യാപേക്ഷകൾ കോടതി തള്ളി. പൊന്നാമറ്റത്തിൽ ടോം തോമസ്,അൽഫൈൻ, മഞ്ചാടിയിൽ മാത്യു അന്നമ്മ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിൽ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധനക്കയക്കണമെന്ന ആവശ്യമാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചത്. കേസിൽ മുഖ്യപ്രതിയായ ജോളിയുടെ ഭർത്താവ് റോയ്തോമസ്, രണ്ടാം ഭർത്താവിന്‍റെ ആദ്യ ഭാര്യ സിലി എന്നിവരുടെ ശരീരത്തിൽ സയനൈഡ് അവശിഷ്ടങ്ങൾ കണ്ടിരുന്നു. എന്നാൽ മരിച്ച മറ്റ് നാലുപേരുടെ അവശിഷ്ടത്തിൽ വിഷാംശം കണ്ടെത്തിയില്ല. അതിനാൽ അത്യാധുനിക സംവിധാനമുള്ള കേന്ദ്രലാബിൽ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദമാണ് കോടതി അംഗീകരിച്ചത്. ആൽഫൈൻ, ടോംതോമസ്, മഞ്ചാടിയിൽ മാത്യു എന്നിവരെ വധിച്ചുവെന്ന കേസിൽ ജോളിക്കായി നൽകിയ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. അന്നമ്മ തോമസിനെ വധിച്ചുവെന്ന കേസിൽ ഹൈക്കോടതി നല്കിയ ജാമ്യം സുപ്രീം കോടതി സ്റ്റേചെയ്തതാണെന്നും മറ്റു ജാമ്യാപേക്ഷകൾ ഹൈക്കോടതി നേരത്തെ തള്ളിയതാണെന്നുമുള്ള സെ്ഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണന്‍റെ വാദം കോടതി അംഗീകരിച്ചാണ് ജോളിയുടെ അപേക്ഷ തള്ളിയത്.