വനിതാ ദിനത്തിൽ വനിതകളുടെ സൗഹ്യദ ഫുട്ബോൾ മത്സരം
കോഴിക്കോട്:
എ.എഫ്.സി. വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ജില്ല ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ വനിതകളുടെ സൗഹ്യദ ഫുട്ബാൾ മത്സരം നടത്തി. നടക്കാവ് ഗേൾസിലെ താരങ്ങൾ മാറ്റുരച്ചു. മത്സരത്തിൽ സ്പോർട്സ് കൗൺസിൽ കോച്ച് അമൃത അരവിന്ദ് കളിക്കാരുമായി പരിചയപ്പെട്ടു. വനിതാ റഫറി അഭിരാമി കളി നിയന്ത്രിച്ചു.
സീനിയർ വൈസ് പ്രസിഡൻ്റ് കെ.പി.മമ്മദ് കോയ, എക്സിക്യൂട്ടിവ് അംഗം മോഹൻ കൂരിയാൽ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.സെക്രട്ടറി.പി.ഹരിദാസ്, ജോയിൻ്റ് സെക്രട്ടറി. കൃഷ്ണകുമാർ , എക്സിക്യൂട്ടിവ് അംഗം എം പി ഹൈദ്രോസ്, സാജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.