പെനാൽട്ടി ഷൂട്ടൗട്ടിൽ തകർന്ന് കേരള ബ്ലാസ്റ്റേഴ്സ്: ഹൈദ്രാബാദിന് ഐ.എസ്.എൽ കിരീടം
മഡ്‌ഗാവ്:
ഐ.എസ്.എൽ. കലാശ പോരാട്ടത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ തകർന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. നിശ്ചിത സമയത്തിൻ്റെ അവസാനത്തിൽ ഹൈദ്രാബാദ് കേരളത്തിന് എതിരെ സമനില ഗോൾ നേടിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ജാവോ വിക്‌ടറിന്‍റെ ലോംഗ് റേഞ്ചര്‍ ഗില്‍ പറന്ന് തടുത്തിട്ടു. 55-ാം മിനുറ്റില്‍ ഫസ്റ്റ് ഷോട്ട് കളിച്ച ഒഗ്‌ബെച്ചെയുടെ ലക്ഷ്യം പാളി. 62-ാം മിനുറ്റില്‍ ഒഗ്‌ബെച്ചെയുടെ മറ്റൊരു ഷോട്ട് കൂടി പാളി. എന്നാല്‍ 69-ാം മിനുറ്റില്‍ മലയാളിക്കരുത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോംഗ് റേഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി. തൊട്ടുപിന്നാലെ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഹൈദരാബാദിന്‍റെ മിന്നല്‍ ഫ്രീകിക്ക് ഗില്ലിന്‍റെ സേവില്‍ അപ്രത്യക്ഷമായത് ബ്ലാസ്റ്റേഴ്‌സിനെ കാത്തു.
ഇരു ടീമും ആക്രമണം കടുപ്പിച്ചപ്പോള്‍ 88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. പിന്നാലെ നാല് മിനുറ്റ് ഇഞ്ചുറിടൈം ലഭിച്ചെങ്കിലും ടീമുകള്‍ക്ക് മുതലാക്കാനായില്ല. മത്സരം എക്‌സ്‌ട്രാടൈമിലേക്ക് മുന്നേറിയപ്പോഴും ഗോള്‍ മാറിനിന്നു. 110-ാം മിനുറ്റില്‍ മാര്‍കോ ലെസ്‌കോവിച്ചിന്‍റെ ഗോള്‍ലൈന്‍ സേവ് ബ്ലാസ്റ്റേഴ്‌സിന് രക്ഷയായി.
ബ്ലാസ്റ്റേഴ്‌സ് താരം ലെസ്‌കോവിച്ചിന്‍റെ ആദ്യ കിക്ക് കട്ടിമണി സേവ് ചെയ്തു. എന്നാല്‍ ജാവോ വിക്ടര്‍ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. അതേസമയം നിഷുകുമാറിന്‍റെ ഷോട്ടും കട്ടിമണി തടുത്തിട്ടു. പിന്നാലെ സിവേറിയോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആയുഷ് അധികാരി ലക്ഷ്യം കണ്ടതോടെ മഞ്ഞപ്പട ശ്വാസം വീണ്ടെടുത്തു. ഹൈദരാബാദ് താരം ഖമാറയുടെ കിക്ക് വലയിലെത്തിയപ്പോള്‍ മഞ്ഞപ്പടയുടെ ജീക്‌സണ്‍ സിംഗ് പാഴാക്കി. നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളി ചരണ്‍ നര്‍സാരി ഹൈദരാബാദിന് കിരീടം സമ്മാനിച്ചു.