About

News Now

മലയോര കാർഷിക വികസനത്തിന് ഊന്നൽ നൽകി കൊടുടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

 


കൊടുടുവള്ളി:

   കൊടുടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022-2023 വർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി അവതരിപ്പിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ അവതരിപ്പിച്ച ബജറ്റ് പ്രധാനമായും ലക്ഷ്യമിടുന്നത് കാർഷിക മേഖലയുടെ സമഗ്ര വികസനമാണ്, മടവൂർ,  കിഴക്കോത്ത്,താമരശ്ശേരി, ഓമശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി തുടങ്ങിയ,ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ ഉൾക്കൊള്ളുന്ന മലയോര കാർഷിക പ്രദേശങ്ങളുടെ വികസനത്തിനും ക്ഷീരകർഷകരെ അഭിവൃദ്ധിയിലേക്ക് കൊണ്ട് വരുന്നതിനും ആതുന സേവന രംഗത്ത് മികച്ച മുന്നേറ്റം നടത്തുന്നതിൻ്റെ ഭാഗമായ് താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ, കോടഞ്ചേരി ഗവൺമെൻ്റ് ഹോസ്പിറ്റൽ എന്നിവയിൽ മികച്ച സേവനം ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിന്‌ വേണ്ടിയുള്ള വികസന പദ്ധതികൾ ലക്ഷ്യമിടുന്നതും പാർപ്പിടം, കുടിവെള്ളം, ശുചിത്വം, പുഴ സംരക്ഷണം, തോട് സംരക്ഷണം എന്നിവക്ക്  മുൻഗണന നൽകിയും വിദ്യാഭ്യാസ രംഗത്ത് കുതിച്ച് ചാട്ടം നടത്തുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും പുരോഗതി ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്കരിച്ചും 2021-2022 ലെ ബജറ്റിലെ നേട്ടങ്ങളും കോട്ടങ്ങളും ഉൾകൊണ്ട് മികച്ച ആസൂത്രണത്തിലൂടെ ആവിഷ്കരിച്ച ബജറ്റ് 46,76,41,353 രൂപ വരവും 46,56,52,800 രൂപ ചിലവും 1988553 ബാക്കി യിരിപ്പും ലക്ഷ്യം വെച്ചുള്ളതാണ്,ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കൊടുവള്ളി മണ്ഡലത്തിലെയും തിരുവമ്പാടി മണ്ഡലത്തിലെയും മുഴുവൻ പ്രദേശങ്ങളുടെയും, സമഗ്രവികസനം ലക്ഷ്യമിടുന്ന ബജറ്റാണിത്, ബ്ലോക്ക് ഡവലപ്പ്മെൻറ് ഓഫീസർ ബിജിൻപി ജേക്കബ് സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസന കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ടിഎം രാധാകൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷഹന എസ്പി ആര്യോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെപി സുനീർ  ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ അഷ്റഫ് മാസ്റ്റർ കൗസർ മാസ്റ്റർ റോയ് കുന്നം പള്ളി ഹെലൻ ടീച്ചർ  സുമ രാജേഷ്  നിധീഷ് കല്ലുള്ള തോട്  ബുഷ്റ ഷാഫി ഷിൽനഷിജു  കുട്ടിയമ്മ മാണി  മെഹ്റൂഫ്  ഷിജി ജോബി ജോസഫ്  ബിജു എന്നിവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ജെടി അബ്ദുറഹിമാൻ (താമരശ്ശേരി) അടുക്കത്ത് രാഘവൻ (മടവൂർ) അബ്ദുന്നാസർ (ഓമശ്ശേരി) ആയിഷക്കുട്ടി സുൽത്താൻ (പുതുപ്പാടി) മുഹമ്മദ് മോയത്ത് (കട്ടിപ്പാറ) അലക്സ് തോമസ് (കോടഞ്ചേരി ) മേഴ്സി പുലിക്കാട്ട് (തിരുവമ്പാടി) കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഇപ്ലിമെൻറിംഗ് ഓഫീസർമാരും ജീവനക്കാരും സംമ്പന്ധിച്ചു,