About

News Now

ട്രൈബൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി

 

പുതുപ്പാടി

പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ട്രൈബൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ ഉൽഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷൻ ബിജു തോമസ്, വാർഡ് മെമ്പർമാരായ ഡെന്നി വർഗ്ഗീസ്,  നജ്മുന്നീസ എന്നിവർ സന്നാഹിതരായിരുന്നു. മെഡിക്കൽ ക്യാമ്പിൽ ഡോ:ഷീബ(സ്ത്രീ രോഗ വിഭാഗം),ഡോ: സുചിത്ര(നേത്രരോഗ വിഭാഗം),ഡോ:ഷാജ്(ശിശുരോഗ വിഭാഗം),ഡോ: ഉമ(ജനറൽ മെഡിസിൻ) എന്നിവർ രോഗികളെ പരിശോധിച്ചു. നേത്ര പരിശോധന നടത്തി രോഗികൾക്ക് ശസ്ത്രക്രിയയ്ക്കും വിദഗ്ധ ചികിത്സയ്ക്കുമായി ഗവ: ജനറൽ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചു. ജീവിത ശൈലീ രോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസ്സും നൽകി. മരുന്നുകൾ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: സീതു പൊന്നുതമ്പി നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജൻ, പബ്ലിക് ഹെൽത്ത് നഴ്സ് ഫൗസിയ. പി.കെ, ജെ.എച്ച്.ഐ മാരായ ബിനു കുര്യൻ, വിജീഷ് കുമാർ സി.കെ, സേവ്യർ. വി.എസ്, ജെ.പി- എച്ച് എൻ മാരായ ലിസ്സി തോമസ്, ജയശ്രീ .എൻ.ആർ, ഫാർമസിസ്റ്റ്‌ ശിബീഷ്, സ്റ്റാഫ് നഴ്സ് ലിന്റ, ഷിജി ഐസക്,ആശാപ്രവർത്തകർ, അങ്കണവാടി വർക്കർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.