About

News Now

പട്ടികജാതിക്കാരന് സർക്കാർ കൊടുത്ത വഴി തടയുന്നത് അവസാനിപ്പിക്കണം: കേരള പട്ടികജാതി-വർഗ്ഗ ഐക്യവേദി

 

താമരശ്ശേരി:

 പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ ചെറുപ്പാട് വനഭൂമിയിൽ താമസിക്കുന്ന തെല്ലത്തിൻകര രാഘവന് പട്ടികജാതി ഗോത്രവർഗ്ഗ കമ്മിഷൻ ഉത്തരവ് അനുസരിച്ച് പുതുപ്പാടി ഗ്രാമപഞ്ചായത്ത് അനുവദിച്ച് നൽകിയ വഴി ചില തത്പര കക്ഷികൾ ബലം പ്രയോഗിച്ച് തടയുന്നതും കുടുംബത്തെ നിരന്തരം ശാരീരികമായി അക്രമിക്കുന്നതും അവസാനിപ്പിക്കണമെന്ന് കേരള പട്ടികജാതി-വർഗ്ഗ ഐക്യവേദി താമരശ്ശേരി മേഖല കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

രാഘവൻ അങ്കനവാടിയുടെ പ്രവർത്തനം മുടക്കുന്നെന്ന വ്യാജ പ്രചരണം ജനങ്ങളുടെ ഇടയിൽ നടത്തി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഭാരവാഹികൾ. കേരള പട്ടികജാതി-വർഗ്ഗ ഐക്യവേദി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ, വി.കെ. ബാലൻ, രാഘവൻ തെല്ലത്തിൻകര, യു. ശ്രീധരൻ, ശശികല, ലീല തുടങ്ങിയവർ പങ്കെടുത്തു.

വാർത്താ സമ്മേളനം ലൈവ് വീഡിയോ കാണാം