ടി.ഡി. സെബാസ്റ്റ്യൻ (ബേബി മാസ്റ്റർ) അന്തരിച്ചു
താമരശ്ശേരി:
ദീർഘകാലം മാധ്യമം താമരശ്ശരി പ്രാദേശിക ബ്യൂറോ ലേഖകനായി പ്രവർത്തിച്ച തെക്കെപറമ്പിൽ ടി.ഡി. സെബാസ്റ്റ്യൻ ( ബേബി മാസ്റ്റർ - 70 ) അന്തരിച്ചു.. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മലയാള മനോരമയുടെ കോടഞ്ചേരി ലേഖകനും , പിന്നീട് മാധ്യമം പത്രത്തിൽ കോടഞ്ചേരി , തിരുവമ്പാടി, താമരശേരി, ഈങ്ങാപ്പുഴ ലേഖകനായും പ്രവർത്തിച്ചു. താമരശ്ശേരി 'പ്രസ് ക്ലബ്ബിൻ്റെ പ്രസിഡൻ്റായിരുന്നു.
കൂരാച്ചുണ്ട് സെന്റ് തോമസ് പ്രൈവറ്റ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. ഭാര്യ: അന്നമ്മ തിരുവമ്പാടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ. നിഷ ടി. ബാസ്റ്റ്യൻ ( നഴ്സ്, അൽമാസ് ഹോസ്പിറ്റൽ കോട്ടയ്ക്കൽ ) നിധി . ടി. ബാസ്റ്റ്യൻ ( എറണാകുളം ), നിഖിൽ .ടി . ബാസ്റ്റ്യൻ ( ഖത്തർ ) മരുമക്കൾ : പീയൂസ് ചാക്കോ തേക്കുംകാട്ടിൽ , കോടഞ്ചേരി, ലിൻസ് ഏബ്രഹാം പുരയിടത്തിൽ - എറണാകുളം, റിയ ജോൺസൺ, കുറ്റിക്കാട്ടിൽ, തൃശൂർ . സംസ്ക്കാരം ശുശ്രൂഷകൾ ബുധനാഴ്ച വൈകുന്നേരം 3.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് സെന്റ് വിൻസെന്റ് ഇടവക ഈങ്ങാപുഴയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ് പള്ളി പുതുപ്പാടി സെമിത്തേരിയിൽ.