യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് എത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് സ്വികരണം നൽകി
താമരശ്ശേരി:
യുദ്ധഭുമിയായി മാറിയ യുക്രൈനിൽ നിന്നും രക്ഷപ്പെട്ടു് സ്വന്തം നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് സ്വികരണം നൽകി. ഉണ്ണികുളം തേക്കുള്ളകണ്ടി ഇസ്മായിലിൻ്റെയും പൂനൂർ ഇശാഅത്ത് സ്കൂൾ അധ്യാപികയായ സൈഫുന്നിസയുടെയും മകളായ ഫാത്തിമ നസ്റിനാണ് യുക്രൈനിൽ നിന്നും രക്ഷാദൗത്യത്തിൻ്റെ ഭാഗമായി നാട്ടിൽ തിരിച്ചെത്തിയത്. താമരശ്ശേരി താലുക്ക് വികസനസമതി അംഗങ്ങളായ സലിം പുല്ലടി,കെ.വി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് സ്വികരണം നൽകിയത്. കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ഫാത്തിമ നസ്റിൻ എം.ബി.ബി.എസ് പഠനത്തിന് യുക്രൈനിലേക്ക് പോയിരുന്നത്. രണ്ടാം സെമസ്റ്റർ പൂർത്തിയായപ്പോഴായിരുന്നു റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചത്.