About

News Now

കോഴിക്കോട് ജില്ലയിൽ29പേര്‍ക്ക് കോവിഡ്: 28പേർക്ക് രോഗമുക്തി

 

കോഴിക്കോട് ജില്ലയില്‍ ഇന്ന് 29 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 28 പേര്‍ക്ക്  സമ്പര്‍ക്കം വഴിയും ഒരാള്‍ക്ക് ഉറവിടം വ്യക്തമല്ലാതെയുമാണ്  രോഗം സ്ഥിരീകരിച്ചത്. 819 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 28 പേര്‍ കൂടി രോഗമുക്തി നേടി.