തലപ്പെരുമണ്ണ ജി.എൽ.പി. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊടുവള്ളി:
മുൻ എം.എൽ.എ. കാരാട്ട് റസാഖിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 72.5 ലക്ഷം രൂപ ഉപയോഗിച്ച് തലപ്പെരുമണ്ണ ഗവ.എൽ.പി.സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.കെ.മുനീർ എം.എൽ.എ. നിർവഹിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷനായി. എൽ.എസ്.എസ്.നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ കാരാട്ട് റസാഖ് മുഖ്യാതിഥിയായിരുന്നു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. സുഷിനി, പി.ടി.എ.പ്രസിഡന്റും നഗരസഭ സ്ഥിരം സമിതി ചെയർമാനുമായ സിയാലി വള്ളിക്കാട്ട്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.കെ. അനിൽകുമാർ, ബി.പി. ഒ.വി.എം. മെഹറലി, പ്രധാനാധ്യാപകൻ യു. സുബൈർ, സറീന റഫീഖ്, പി.കെ. അഹമ്മദ് കുട്ടി, വി.എം.ഷമീം, കെ.വി.റാഷിദ്, എൻ.സി.കാദർ, പി പി.റസാഖ്, പി.അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.