About

News Now

മാധ്യമങ്ങൾ വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗഫോണായി മാറരുതെന്ന് മുഖ്യമന്ത്രി

 


കോഴിക്കോട്:

മാധ്യമങ്ങൾ വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗഫോണായി  മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കാലിക്കറ്റ് പ്രസ് ക്ലബ്ബിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിക്കുന്ന മാധ്യമങ്ങളുമുണ്ട്. സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു. സത്യം വ്യക്തമായിട്ടും തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. ഇടതുപക്ഷ നേതാക്കൾക്ക് നേരെ നടക്കുന്ന  വിമർശനങ്ങൾ വേട്ടയാടലുകളാകുന്നുണ്ടോയെന്ന് ചിന്തിക്കണം. 

ഇത്തരം വിഷയങ്ങളിലൊക്കെ

സ്വയം പരിശോധനയും അതിൻ്റെ ഭാഗമായ തിരുത്തലും മാധ്യമങ്ങൾ നടത്തണം. സമരങ്ങളും പ്രതിഷേധങ്ങളും വാർത്തയാക്കുന്നതിലെ പക്ഷപാതിത്വം കാണിക്കുന്നത് ശരിയാണോയെന്ന് മാധ്യമങ്ങൾ സ്വയമേവ ചിന്തിക്കേണ്ടതാണ്. 

പക്ഷപാതിത്വം പാടുണ്ടോ എന്ന് ചിന്തിക്കണം. പല കാര്യങ്ങളിലും മാധ്യമങ്ങൾ ആത്മപരിശോധന നടത്തേണ്ടതും തിരുത്തേണ്ടതുണ്ട്. 

നാടിൻ്റെ വികസനം ഏതൊരു സർക്കാരിനും ബാധ്യതപ്പെട്ട കാര്യമാണ്. 

ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈനും നടപ്പാക്കാൻ വൈകിയത് നാടിൻ്റെ നഷ്ടമാണ്. ചില നിക്ഷിപ്ത താത്പര്യക്കാരുടെ പ്രവർത്തനങ്ങൾക്ക് വളം വെച്ചു കൊടുക്കുന്ന പ്രവർത്തനങ്ങളാണോ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ ചെയ്യേണ്ടത്. മുൻപ് മാധ്യമങ്ങൾ അങ്ങനെ ചെയ്യില്ലായിരുന്നു. 

അടിച്ചിറക്കുന്ന വാക്കും നിറം നൽകി അവതരിപ്പിക്കുന്ന ദൃശ്യങ്ങളും മാത്രം സത്യമെന്ന് വായനാസമൂഹവും പ്രേക്ഷക സമൂഹവും വിശ്വസിച്ചിരുന്നെങ്കിൽ ഞാനിടെ ഇങ്ങനെ നിൽക്കില്ലായിരുന്നു. തങ്ങളുടെ കയ്യിലാണ് എല്ലാം എന്ന് കരുതുന്ന മാധ്യമങ്ങൾ ഇതറിയണം. അസത്യം പറഞ്ഞും അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ചും കൂടുതൽ മുന്നോട്ട് പോകാൻ കഴിയില്ല. ജനങ്ങളുടെ സോഷ്യൽ മീഡിയ വഴിയുള്ള ക്രാേസ് ഓഡിറ്റിങ് നടക്കുന്നുണ്ട്. ഇത് മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുമെന്ന് മനസ്സിലാക്കാവുന്നതാണന്നും പിണറായി വിജയൻ

ചടങ്ങിൽ കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ , അഹമ്മദ് ദേവർക്കോവിൽ, എം.കെ. രാഘവൻ എം.പി., മേയർ ഡോ. ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.യു.ഡബ്യു.ജെ. പ്രസിഡൻ്റ് കെ.പി. റെജി, ജനറൽസെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ട്രഷറർ ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.