പാലകണ്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു
അടിവാരം:
കണലാട് വാർഡിലെ പാലംകണ്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 130 മീറ്റർ കോൺക്രീറ്റ് പണി പൂർത്തീകരിച്ചത്. ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു ജോയ് നിർവഹിച്ചു. വികസന സമിതി അംഗം ജാഫർ ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജിജോ പുളിക്കൽ, സതീഷ് കണലാട്, അഷ്റഫ് മരുതി ലാവ്, ജോസ് പുള്ളാശ്ശേരി, കലാം പാലകണ്ടത്തിൽ എന്നിവർ സംസാരിച്ചു.