എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്ക് അനുമോദനവും അവാർഡ് ദാനവും,
താമരശ്ശേരി:
പൂനൂർ ഗാഥ കോളേജ് നോളജ് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ച് പരീക്ഷാപരിശീലനം നൽകി വിജയിച്ച പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും പത്ത് സ്കൂളുകളിലെ 30 വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്.
ചടങ്ങിൽ പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ , സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.പി.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നോളജ് ഇന്ത്യ ഫൗണ്ടേഷൻ വക കുട്ടികൾക്കു നൽകുന്ന സയൻസ് കിറ്റിന്റെ വിതരണോദ്ഘാടനം അമൻ അലിയ്ക്ക് നൽകി പി.പി. പ്രഭാകരൻ മാസ്റ്റർ നിർവ്വഹിച്ചു. മാനേജർ യു.കെ.ബാവ മാസ്റ്റർ കുട്ടികൾക്കുള്ള അവാർഡുകൾ നൽകി. പൂനൂർ ജി.എം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യാതിഥി ആയി പങ്കെടുത്തു. അബ്ദുൾ സലാം മാസ്റ്റർ കോളിക്കൽ പരിശീലന പദ്ധതി വിശദീകരിച്ചു. ദിനേശ് പുതുശ്ശേരി കുട്ടികൾക്കു വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു. എം.കെ. മൊയ്തീൻ മാസ്റ്റർ, സി.പി.മുഹമ്മത്, വി.പി.അബ്ദുൾ ജബ്ബാർ ,ഷമീർ മങ്കയം, ബിന്ദു.ബി.ആർ, റമീസ് പ്രസംഗിച്ചു. സ്റ്റാഫ് സിക്രടറി ഗിരീഷ് തേവള്ളി സ്വാഗതവും സുഭാഷ്.പി.എം നന്ദിയും പറഞ്ഞു.