ഏകദിന ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു.
താമരശ്ശേരി:
കാലിക്കറ്റ് ഡെവലപ്പ്മെന്റ് റെസ്പോൺസ് ഫോറം (സി.ഡി.ആർ.എഫ്) താമരശ്ശേരി യൂണിറ്റ് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് സൗജന്യ ഏകദിന ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിലുള്ള പ്രയോഗീക പരിചയം കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ഇരുപതോളം അംഗങ്ങൾ സജീവമായി പരിശീലനത്തിൽ പങ്കാളികളായി.
പൂനൂർ ഹെൽത്ത് കെയർ ഫൌണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം കേരളയായിരുന്നു പരിശീലകർ. വാട്ടർ, ഫയർ, ബിൽഡിങ് റെസ്‌ക്യു,പ്രഥമ ശുശ്രൂഷ, മരം കയറ്റം എന്നിവയിലെല്ലാം പരിശീലനം നൽകി. താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം. സിഡിആർഎഫ് ചീഫ് പാട്രൻ സി.ടി. ടോം, കോഡിനേറ്റർ പ്രജീഷ്. വി.കെ, ടി.എം ജോസ്, സുബൈർ എ.പി, ശ്രീഹരി. സി.എം, പ്രസീന സുരേഷ്, എ. എൻ. രവി എന്നിവർ നേതൃത്വം നൽകി.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ഖദീജ സത്താർ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എ. അരവിന്ദൻ, ജനപ്രതിനിധികളായ മഞ്ജിത കെ, സൗദാബീവി, ബുഷ്‌റ അഷ്‌റഫ് എന്നിവരും പരിശീലന പരിപാടിയിൽ സംബന്ധിച്ചു.